ഹോങ് കോങ്: ഹോങ് കോങ്ങിൽ ജനാധിപത്യ അനുകൂല പ്രവർത്തകനും മാധ്യമ വ്യവസായിയുമായ ജിമ്മി ലായിയെ(73) ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റു ചെയ്തു. ആപ്പിൾ ഡെയ്‌ലി ടാബ്ലോയ്ഡ് സ്ഥാപകനായ ലായിക്കെതിരേ വിദേശ ശക്തികളുമായി കൂട്ടുകൂടിയെന്നും ദേശീയ സുരക്ഷയെ അപകടപ്പെടുത്തിയെന്നും ആരോപിച്ചാണ് കേസെടുത്തത്. ജൂണിൽ പുതിയ നിയമം പ്രാബല്യത്തിൻ വന്നതിന് ശേഷം ഓഗസ്റ്റിലാണ് ലായ്ക്കെതിരേ കേസെടുക്കുന്നത്. ഇതിനെതിരേ അദ്ദേഹം ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ഈമാസമാദ്യം കോടതി ജാമ്യം നിഷേധിച്ചു.
പാട്ടവ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ച് ലായ്ക്കും നെക്‌സ്റ്റ് ഡിജിറ്റലിന്റെ രണ്ട് ഉദ്യോഗസ്ഥർക്കെതിരേ വഞ്ചനക്കുറ്റവും ചുമത്തി.