മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ എംബസി ഇ-ടൂറിസ്റ്റ് വിസ ഒഴികെയുള്ള ഇലക്ട്രോണിക് വിസകൾ പുനരാരംഭിക്കുന്നു. ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ, ഇ-മെഡിക്കൽ അറ്റൻഡന്റ് വിസ, ഇ-കോൺഫറൻസ് വിസ എന്നിവയാണ് പ്രാബല്യത്തിലാവുക.

ഇന്ത്യ ഇ-വിസ സ്വീകരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇനി ഒമാനും ഉൾപ്പെടും. ഒമാനിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 180 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യ ഇ-വിസയ്ക്ക് അപേക്ഷിക്കാം.

ലോകത്തെവിടെനിന്നും എല്ലാ വിഭാഗങ്ങൾക്കും എളുപ്പത്തിൽ വിസ നൽകാമെന്ന് ഉറപ്പുനൽകുന്ന ഒരു കേന്ദ്രീകൃത സൈറ്റിലൂടെയാണ് പുതിയ വിസ സംവിധാനം പ്രവർത്തിക്കുന്നത്. വിസ ഓൺലൈനായി ലഭിക്കും. അപേക്ഷിക്കാൻ https://www.india-visa-online.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.