റോം: ലൈംഗികാരോപണങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജർമൻ കർദിനാൾ റെയ്ൻഹാർഡ് മാർക്‌സ് നൽകിയ രാജി ഫ്രാൻസിസ് മാർപാപ്പ നിരസിച്ചു. മ്യൂണിക്, ഫ്രെയ്‌സിങ് ആർച്ച് ബിഷപ്പായ റെയ്ൻഹാർഡ് കഴിഞ്ഞയാഴ്ചയാണ് രാജി നൽകിയത്. എന്നാൽ, അദ്ദേഹം സ്ഥാനത്തു തുടരണമെന്ന് മാർപാപ്പ പറഞ്ഞു. സംവിധാനത്തിൽ പരിഷ്കരണമാണ് ആവശ്യം. പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഓരോ ബിഷപ്പുമാരും ഏറ്റെടുക്കണമെന്നും മാർപാപ്പ പറഞ്ഞു.