റിയാദ്: രാജ്യദ്രോഹക്കേസിൽ മൂന്ന് സൈനികരുടെ വധശിക്ഷ ശനിയാഴ്ച നടപ്പാക്കിയതായി സൗദി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും താത്പര്യങ്ങൾക്ക് വിരുദ്ധമായി ശത്രുക്കൾക്കൊപ്പം ചേർന്ന് പ്രവർത്തിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്ന് മുഹമ്മദ് ബിൻ അഹമ്മദ്, ഷഹീർ ബിൻ ഇസ്സ, ഹമൗദ് ബിൻ ഇബ്രാഹിം എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി പ്രസ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇവർ ആർക്കൊപ്പമാണ് ചേർന്നുപ്രവർത്തിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഭരണത്തിലെ നിയന്ത്രണം ശക്തമാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെയാണ് നടപടി.