കാബൂൾ: അഫ്ഗാനിസ്താനിലെ വടക്കൻ പ്രവിശ്യയായ ബാഗ്ലാനിലെ ഹാലോ ട്രസ്റ്റിൽ ജോലിചെയ്യുന്ന 10 ഖനിത്തൊഴിലാളികളെ ഭീകരർ വെടിവെച്ചുകൊന്നു. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. അക്രമത്തിനു പിന്നിൽ താലിബാൻ ഭീകരരാണെന്ന് സർക്കാർ ആരോപിച്ചു. എന്നാൽ, ആരോപണം താലിബാൻ നിഷേധിച്ചു.

സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തെ അപലപിക്കുന്നതായി ഭീകര ഗ്രൂപ്പിന്റെ വക്താവ് സാബിഹുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു. ആക്രമണമുണ്ടായപ്പോൾ തങ്ങളുടെ രക്ഷയ്ക്കെത്തിയത് പ്രദേശത്തെ താലിബാൻകാരാണെന്ന് ഹാലോ ട്രസ്റ്റ് സി.ഇ.ഒ. ജെയിംസ് കോവൻ മാധ്യമങ്ങളെ അറിയിച്ചു. ന്യൂനപക്ഷ വിഭാഗമായ ഹസാര വംശജരെയാണ് അക്രമികൾ ലക്ഷ്യമിട്ടത്.