സെയ്ന്റ് ജോൺസ്: ക്യൂബയിലേക്ക് രക്ഷപ്പെടാനാണ് രത്നവ്യാപാരി മെഹുൽ ചോക്സി ഡൊമിനിക്കയിലെത്തിച്ചേർന്നതെന്ന് സുഹൃത്ത് ബാർബറ ജബറിക്ക. എ.എൻ.ഐ.യ്ക്കു നൽകിയ അഭിമുഖത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ.

“അദ്ദേഹം ഒരിക്കലും രക്ഷപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുകയോ പദ്ധതികൾ പങ്കുവെക്കുകയോ ചെയ്തിട്ടില്ല. എപ്പോഴെങ്കിലും ക്യൂബയിൽ പോയിട്ടുണ്ടോയെന്ന് അദ്ദേഹം രണ്ടുതവണ ചോദിച്ചു. അടുത്തതവണ ക്യൂബയിൽ കണ്ടുമുട്ടാമെന്നും പറഞ്ഞു.” അവർ വ്യക്തമാക്കി.

ഡൊമിനിക്ക അദ്ദേഹത്തിന്റെ ലക്ഷ്യസ്ഥാനത്തിന് അനുയോജ്യമല്ലെന്ന് ഉറപ്പുണ്ട്. ക്യൂബയായിരിക്കും ലക്ഷ്യസ്ഥാനമെന്നാണ് കരുതുന്നതെന്നും ബാർബറ പറഞ്ഞു.

തന്നെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നും ബാർബറയാണ് ഇതിനു പിന്നിലെന്നും ചോക്സി നേരത്തേ ആരോപിച്ചിരുന്നു.