ദുബായ്: യു.എ.ഇ.യിൽ 323 പേർകൂടി ആശുപത്രിവിട്ടു. ഞായറാഴ്ച ഒരാൾകൂടി രോഗംബാധിച്ച് മരിച്ചു. ആകെ മരണം ഇതോടെ 357 ആയി. ഇതുവരെ 56,568 പേർക്ക് രോഗം മാറി. പുതുതായി 225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5600 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

സൗദി അറേബ്യയിൽ 37 പേർകൂടി ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. മരണസംഖ്യ 3167-ലെത്തി. പുതുതായി 1428 പേർ രോഗബാധിതരായി. 1599 പേർ രോഗമുക്തിനേടി. ആകെ രോഗികൾ 2,88,690 ആയി. ഇതിൽ 2,52,039 പേർ രോഗമുക്തരായിട്ടുണ്ട്. 33,484 പേരാണ് നിലവിൽ ചികിത്സയിൽക്കഴിയുന്നത്. ഇതിൽ 1816 പേരുടെ നില ഗുരുതരമാണ്.

ഒമാനിൽ 223 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതർ ഇതോടെ 81,580-ലെത്തി. പുതുതായി 1210 പേർകൂടി രോഗമുക്തിനേടി. ആകെ 74,691 പേരാണ് ഇതുവരെ കോവിഡിനെ അതിജീവിച്ചത്. അതേസമയം, രാജ്യത്ത് നാല് കോവിഡ് മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ മരണനിരക്ക് 513 ആയി ഉയർന്നു. 1210 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 171 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഖത്തറിൽ രണ്ടുപേർകൂടി മരിച്ചു. 297 പേർക്ക് രോഗവും 271 പേരിൽ രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ആകെ രോഗമുക്തർ 1,09,709 ആയി. 3054 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 80 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതുവരെ 1,12,947 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

കുവൈത്തിൽ 514 പേരിലാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. 713 പേർ രോഗമുക്തരുമായി. നാലുപേർ രോഗംബാധിച്ച് മരിച്ചു. ആകെ രോഗികൾ 71,713 ആയി. അതിൽ 63,519 പേർ സുഖംപ്രാപിച്ചു. ആകെ മരണം 478-ലെത്തി. 7716 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അതിൽ 115 പേർ ഗുരുതരാവസ്ഥയിലാണ്.

ബഹ്‌റൈനിൽ 273 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തർ ഇതോടെ 40,549 ആയി. 322 പേരിൽകൂടി രോഗബാധ സ്ഥിരീകരിച്ചു. 2919 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രണ്ടുപേർകൂടി മരിച്ചതോടെ ആകെ മരണം 161-ലെത്തി.