ദുബായ്: യു.എ.ഇ.യിൽ ഔദ്യോഗികയൂണിഫോം ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയുറപ്പിച്ച് പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം ദുരുപയോഗങ്ങൾക്ക് ഒരു വർഷംവരെ തടവും 10,000 ദിർഹം പിഴയും ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ചില പ്രത്യേക വിഭാഗം ആളുകൾക്കുമാത്രമായുള്ള ഔദ്യോഗികവസ്ത്രം പരസ്യമായോ അനാവശ്യമായോ ധരിക്കുന്നവർക്കെതിരേയാണ് നടപടിയുണ്ടാവുക.

കൂടാതെ ഉയർന്ന പദവിയിലുള്ളവരുടെ യൂണിഫോം, മെഡൽ, ബാഡ്ജ് തുടങ്ങി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വസ്തുക്കൾ ദുരുപയോഗംചെയ്താലും കുറ്റകൃത്യമായി കണക്കാക്കും. സമാനമായ തടവും പിഴയും ശിക്ഷ ലഭിക്കുമെന്നും യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു. യു.എ.ഇ.യ്ക്കുപുറമേ മറ്റ് വിദേശരാജ്യങ്ങളിലെ ഔദ്യോഗികവസ്തുക്കൾ ഇത്തരത്തിൽ ദുരുപയോഗംചെയ്താലും നടപടിയുണ്ടാകും.