മോസ്കോ: ബഹിരാകാശത്ത് എത്തിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇനി ജാപ്പനീസ് സംരംഭകൻ യുസാകു മെയ്‌സാവയും. ബുധനാഴ്ച ഉച്ചയ്ക്ക് 12:38-ന് സോയൂസ് എം.എസ്.20 വിമാനത്തിൽ കസാക്കിസ്ഥാനിലെ ബൈകോണൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ടത്. റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടർ മിസുർകിൻ, യാത്ര ഡോക്യുമെന്റ് ചെയ്യുന്ന വീഡിയോ പ്രൊഡ്യൂസർ യോസോ ഹിറാനോ എന്നിവരാണ് മെയ്‌സാവയ്ക്ക് ഒപ്പമുള്ളത്.

മെയ്‌സാവയും ഹിറാനോയും 12 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിക്കുന്നത്. 2009-ന് ശേഷം പണമടച്ച് ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ വിനോദസഞ്ചാരികളാണ് ഇരുവരും. യാത്രയുടെ വില വെളിപ്പെടുത്തിയിട്ടില്ല.