ഓക്സ്‌ഫഡ്: മാർച്ച് 21-വരെ ആസ്‌ട്രസെനെക്ക/ഓക്സ്‌ഫഡ് കോവിഡ് വാക്സിൻ സ്വീകരിച്ച രണ്ടുകോടി ആളുകളിൽ 79 പേരിൽ രക്തം കട്ടപിടിക്കുകയും 19 പേർ മരിക്കുകയും ചെയ്തതായി ബ്രിട്ടൻ അറിയിച്ചു. ബ്രിട്ടനിലെ ആരോഗ്യനിരീക്ഷകരായ മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ് (എം.എച്ച്.ആർ.എ.) ഇക്കാര്യം പുറത്തുവിട്ടത്.

കുട്ടികളിലെ പരീക്ഷണങ്ങളിൽ സുരക്ഷാ വെല്ലുവിളികളൊന്നുമില്ലെന്ന് സർവകലാശാലാ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, വാക്സിന്റെ കുട്ടികളിലെയും കൗമാരക്കാരിലെയും പരീക്ഷണം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ബ്രിട്ടനിലെ ആരോഗ്യനിരീക്ഷകരായ മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ (എം.എച്ച്.ആർ.എ.) പരിശോധനാഫലത്തിനായി കാത്തിരിക്കുന്നതിനാലാണ് തീരുമാനം.