ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ ഗ്യാസ് സ്റ്റേഷൻ ഉടമ യു.എസിൽ മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. 45-കാരനായ അമിത്കുമാർ പട്ടേലാണ് മരിച്ചത്. ജോർജിയയിലെ കിഴക്കൻ കൊളംബസിലെ ബ്യൂണ വിസ്റ്റ റോഡിലെ സിനോവസ് ബാങ്കിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അമിത്കുമാർ പട്ടേൽ കൊല്ലപ്പെട്ടത്. ടെക്സസിലെ ഡാലസിൽ മറ്റൊരു ഇന്ത്യൻ-അമേരിക്കൻ വംശജൻ മൂന്നാഴ്ചമുമ്പ് വെടിയേറ്റുമരിച്ചിരുന്നു.