ധാക്ക: ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 20 പേരെ കാണാതായി. ജവാദ് ചുഴലിക്കാറ്റിൽപ്പെട്ട് മറഞ്ഞ ബോട്ടിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. ധാക്കയിൽനിന്ന്‌ 180 കിലോമീറ്റർ തെക്കുമാറിയാണ് അപകടം നടന്നത്.