അമ്മാൻ: ജോർദാനിൽ നിലനിന്നിരുന്ന രാഷ്ട്രീയപ്രതിസന്ധി അവസാനിച്ചതായി രാജാവ് അബ്ദുള്ള രണ്ടാമൻ ബിൻ അൽ ഹുസൈൻ. അട്ടിമറിശ്രമങ്ങളെ മുളയിലേ നുള്ളിയെന്നും ഔദ്യോഗിക ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിൽ രാജാവ് ഉറപ്പു നൽകി.

“രാജ്യത്തിന്റെ സ്ഥിരതയ്ക്കെതിരേ ഏറെ അപകടകരമായ വെല്ലുവിളികളുയർത്തിയ ദിനങ്ങളാണ് കടന്നുപോയത്. എനിക്ക് ഏറെ വേദനാജനകമായിരുന്നു ഇത്. എന്തെന്നാൽ രാജ്യദ്രോഹപ്രവൃത്തികളിലേർപ്പെട്ടവരിൽ എന്റെ കുടുംബത്തിലുള്ളവരും ഉണ്ടായിരുന്നു.” -അദ്ദേഹം പറഞ്ഞു.

നേരത്തേ അട്ടിമറിശ്രമം ആരോപിച്ച് സൈന്യം തടവിലാക്കിയ കിരീടാവകാശി ഹംസ ബിൻ ഹുസൈൻ രാജകുമാരൻ, രാജാവിന്റെ ആജ്ഞകൾ അനുസരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.