ദുബായ്: രാജ്യത്തിന്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ കറൻസിക്ക് യു.എ.ഇ. അംഗീകാരം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും പുതിയ സുരക്ഷാ അടയാളങ്ങളാണ് പുതിയ പേപ്പർ കറൻസിയിലുള്ളത്. ബുധനാഴ്ച ഖസർ അൽ വതാനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

യു.എ.ഇ. സെൻട്രൽ ബാങ്ക് ചെയർമാനും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷത വഹിച്ചു.