കാബൂൾ: അഫ്ഗാനിസ്താനിൽ 24 മണിക്കൂറിനിടെയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ 59 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 42 താലിബാൻ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഒന്പത് സുരക്ഷാസൈനികർക്കും എട്ട് സാധാരണക്കാർക്കും ജീവൻ നഷ്ടമായി. മേഖലയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര യുദ്ധനിരീക്ഷകസംഘമായ റിഡക്‌ഷൻ ഇൻ വയലൻസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഏഴ് പ്രവിശ്യകളിലായി 15 അക്രമസംഭവങ്ങളാണ് ബുധനാഴ്ച അരങ്ങേറിയത്.

30 സാധാരണക്കാർക്കും 38 താലിബാൻ ഭീകരർക്കും ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്കും അക്രമങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.