കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ പാക് താലിബാൻ നടത്തിയ ചാവേറാക്രമണത്തിൽ നാലു പട്ടാളക്കാർ കൊല്ലപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ ക്വെറ്റയിലെ ഭീകരവിരുദ്ധ പ്രത്യേകസേനയുടെ ചെക്‌പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഡി.ഐ.ജി. അസ്ഹർ അക്രം അറിയിച്ചു. പട്ടാളക്കാരുടെ രണ്ടുസഹായികളക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാൻ ഏറ്റെടുത്തു.

പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആക്രമണത്തെ അപലപിച്ചു. രണ്ടാഴ്ചമുമ്പ് പ്രവിശ്യയിലെ സിയാറത്ത് ജില്ലയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ മൂന്നുസൈനികർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.