ദമാസ്കസ്: ഞായറാഴ്ച സിറിയയിലെ യു.എസ്. സൈനികതാവളത്തിൽനിന്ന് സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ട്. തെക്കുകിഴക്കൻ സിറിയയിലെ അൽ താൻഫ് മേഖലയിലാണ് ശബ്ദം കേട്ടതെന്ന് ഷിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒക്ടോബർ അവസാനം അൽ താൻഫിലെ യു.എസ്. സൈനികതാവളത്തിനുനേരെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു.