വാഷിങ്ടൺ: പ്രസിദ്ധ അവതാരകൻ ക്രിസ് കുവോമോയെ സി.എൻ.എൻ. ചാനൽ പുറത്താക്കി. ലൈംഗികാരോപണക്കേസിൽ ന്യൂയോർക്ക് മുൻ ഗവർണറും സഹോദരനുമായ ആൻഡ്രൂ കുവോമോയ്ക്ക് അനുകൂലമായ നിലപാടെടുത്തതിന്റെ പേരിലാണ് നടപടി. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.