ഏതൻസ്/അങ്കാറ: ഗ്രീസിലും തുർക്കിയിലും പടർന്നുപിടിച്ച കാട്ടുതീ വ്യാപനം തുടരുന്നു. യു.എസിലെ ന്യൂയോർക്കിലും കാട്ടുതീ പടരുന്നുണ്ട്. ഗ്രീസിലെ ഏതൻസിലും തുർക്കിയിലെ ബ്രോഡം നഗരത്തിലുമാണ് പ്രധാനമായും കാട്ടുതീ വ്യാപിച്ചത്.

മറ്റു പ്രദേശങ്ങളിലേക്ക് ഇവ വ്യാപിക്കുന്നുണ്ട്. ഉയർന്നചൂടും പ്രതികൂലമായ കാലാവസ്ഥയും തീ അണയ്ക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. കാനഡ, ഇറ്റലി, ഓസ്ട്രേലിയ, സൈപ്രസ്, അർജന്റീന, ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ഈ വർഷം വൻ കാട്ടുതീയും കനത്ത നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനം വേണമെന്ന ആവശ്യത്തിന് അപകടങ്ങൾ ആക്കംകൂട്ടുന്നുണ്ട്.

തുർക്കി

8 മരണം

876 പേർക്ക് പൊള്ളലേറ്റു

95,000 ഹെക്ടർ ഭൂമി കത്തിത്തീർന്നു

ഗ്രീസ്

150 വീടുകൾ കത്തി‍ത്തീർന്നു

150 തീപ്പിടിത്തങ്ങൾ

രക്ഷാപ്രവർത്തനത്തിന് 170 അഗ്നിരക്ഷാപ്രവർത്തകർ, ആറ്‌ വിമാനങ്ങൾ

യു.എസ്.

16,187 ഹെക്ടർ കത്തുന്നു

21,000 രക്ഷാപ്രവർത്തകർ തീയണയ്ക്കുന്നു

15,000 പേരെ ഒഴിപ്പിച്ചു.