ടെൽ അവീവ്: ലെബനനിൽനിന്ന് ബുധനാഴ്ച ഇസ്രയേലിന്റെ അതിർത്തികടന്ന് മൂന്നുറോക്കറ്റുകൾ പതിച്ചതായും പ്രത്യാക്രമണം നടത്തിയതായും ഇസ്രയേൽ സൈന്യം. ആളപായം റിപ്പോർട്ടുചെയ്തിട്ടില്ല. വടക്കൻ ഇസ്രയേലിലെ കിർയാത് ഷ്‌മോണയ്ക്കു സമീപമാണ് റോക്കറ്റാക്രമണമുണ്ടായത്. തുറന്ന പ്രദേശത്താണ് ഒരു റോക്കറ്റ് പതിച്ചത്. മറ്റൊന്ന് ഇസ്രയേൽ പ്രതിരോധസംവിധാനം നിർവീര്യമാക്കിയതായി ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞദിവസങ്ങളിലും സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പലസ്തീൻ സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് ഇസ്രയേൽ ആരോപിച്ചു.