ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനുമുന്നോടിയായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ വ്യാഴാഴ്ച ബംഗ്ലാദേശിലെത്തി. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മോമെനുമായി, ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്ന വിഷയത്തിൽ അദ്ദേഹം ചർച്ചനടത്തി. പ്രധാനമന്ത്രി ശൈഖ്‌ ഹസീനയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ബംഗ്ലാദേശ് സ്വാതന്ത്ര്യലബ്ധിയുടെയും ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിന്റെയും 50-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനായി നരേന്ദ്രമോദി മാർച്ച് 26, 27 തീയതികളിൽ ബംഗ്ലാദേശ് സന്ദർശിക്കും. ഒരു വർഷത്തിനുശേഷമുള്ള മോദിയുടെ ആദ്യ വിദേശസന്ദർശനമാണിത്.