ജനീവ: കോവിഡിന്റെ ഒമിക്രോൺ വകഭേദം ഇതിനകം 38 രാജ്യങ്ങളിൽ റിപ്പോർട്ടുചെയ്തെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. എന്നാൽ, ഒരിടത്തും മരണം റിപ്പോർട്ടുചെയ്തിട്ടില്ല. യു.എസിലും ഓസ്ട്രേലിയയിലും പ്രാദേശികരോഗവ്യാപനം സ്ഥിരീകരിച്ചു. അമേരിക്കയിലെ പത്തുസംസ്ഥാനങ്ങളിൽ ഇതിനകം വൈറസ് സ്ഥിരീകരിച്ചു.

കുക്ക് ദ്വീപിൽ കോവിഡെത്തി; രണ്ടുകൊല്ലത്തിനുശേഷം

വെല്ലിങ്ടൺ: ദക്ഷിണപസഫിക് രാജ്യമായ കുക്ക് ദ്വീപിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ടുകൊല്ലം പിന്നിടുന്നതുവരെ ഒറ്റക്കേസുപോലും രാജ്യത്ത് റിപ്പോർട്ടുചെയ്തിരുന്നില്ല. വിനോസഞ്ചാരികൾക്കായി അതിർത്തി തുറന്നതോടെ ശനിയാഴ്ചയാണ് ദ്വീപിലെത്തിയ പത്തുവയസ്സുകാരനിൽ രോഗം സ്ഥിരീകരിച്ചതെന്ന് പ്രധാനമന്ത്രി മാർക് ബ്രൗൺ പറഞ്ഞു. 15 ദ്വീപുകളുള്ള രാജ്യത്ത് 17,000-ത്തോളം മാത്രമാണ് ജനസംഖ്യ.