ബമാകോ: പടിഞ്ഞാറേ ആഫ്രിക്കൻ രാജ്യമായ മലിയിൽ ഭീകരർ ബസിനുനേരെ നടത്തിയ വെടിവെപ്പിൽ 31 പേർ മരിച്ചു. മധ്യ മലിയിലെ സോംഗോ ഗ്രാമത്തിൽനിന്ന് ബൻഡിയാഗാരയിലെ മാർക്കറ്റിലേക്കുപോകുന്ന സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അൽ ഖായിദയും ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരസംഘടനകളുടെ പ്രധാനകേന്ദ്രമായ മോപ്തി മേഖലയിലാണ് സോംഗോ. ശനിയാഴ്ച രാജ്യത്തെ വടക്കൻമേഖലയിൽ ഐക്യരാഷ്ട്രസഭയുടെ വാഹനവ്യൂഹത്തിനുനേരെയും ഭീകരാക്രമണമുണ്ടായി.