ജിദ്ദ: മലപ്പുറം കോട്ടക്കൽ വലിയപറമ്പ് സ്വദേശി കുഞ്ഞലവി ഉണ്ണീൻ നമ്പ്യാടത്ത് (45) ജിദ്ദയിൽ കുത്തേറ്റുമരിച്ചു. അൽ സാമറിൽ വാഹനത്തിനകത്ത് കുത്തേറ്റുമരിച്ച നിലയിൽ സുഹൃത്തുക്കളാണ് കണ്ടെത്തിയത്. ജിദ്ദയിൽ അൽമംലക സ്‌ക്രാപ്പ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി. കമ്പനിയുടെ പണം മാർക്കറ്റിൽനിന്ന് ശേഖരിച്ച് സ്വന്തം കാറിൽ മടങ്ങുന്നതിനിടെ അജ്ഞാതർ കുഞ്ഞലവിയെ കുത്തിക്കൊലപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു. ഏകദേശം 80,000 റിയാൽ (15,81,409 രൂപ) അക്രമികൾ കവർന്നിട്ടുണ്ട്.