ലണ്ടൻ: സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിച്ച കോവിഷീൽഡ് വാക്‌സിന്റെ ഒരുകോടി ഡോസ് ബ്രിട്ടന്. ഓക്‌സ്ഫഡ് സർവകലാശാലയും ആസ്ട്രസെനേക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഷീൽഡിന്റെ പ്രധാന നിർമാതാക്കളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്.

ആകെ പത്ത് കോടി ഡോസാണ് ബ്രിട്ടൻ ആവശ്യപ്പെട്ടതെന്നും അതിൽ ഒരുകോടി വാക്‌സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു. ഫെബ്രുവരിയിൽ ബ്രിട്ടീഷ് ആരോഗ്യവിദഗ്ധർ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിൻ നിർമാണ പ്രക്രിയ അവലോകനംചെയ്ത് റിപ്പോർട്ട് നൽകിയിരുന്നു. ഒട്ടേറെ വികസ്വരരാജ്യങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ നൽകുന്നുണ്ട്.