ജുബ: ദക്ഷിണ സുഡാനിലെ ജോങ്‌ലേയ് സംസ്ഥാനത്ത് വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാരടക്കം പത്തുപേർ മരിച്ചു. പിയേരിയിലെ താത്കാലിക വിമാനത്താവളത്തിൽനിന്ന് ജുബയിലേക്കുള്ള മടക്കയാത്രയിൽ പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു.

എത്ര പേർ വിമാനത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമല്ലാത്തതിനാൽ കൃത്യമായ മരണസംഖ്യ ലഭ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് സൂചന. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തനസംഘത്തെ അയച്ചതായി സൗത്ത് സുപ്രീം എയർലൈൻസ് ഡയറക്ടർ അയി ദുവാഹ് അയി പറഞ്ഞു.