ന്യൂയോർക്ക്: ലോകം ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണിയിലായതോടെ കൂടുതൽ ശേഷിയുള്ള കോവിഡിന്റെ രണ്ടാംതലമുറ വാക്സിനുകൾക്ക് സമയമായെന്ന് നിരീക്ഷണം. ഇപ്പോഴുള്ള വാക്സിനുകൾ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിച്ചാലും ഇല്ലെങ്കിലും ഭാവിയിൽ പുതിയ വകഭേദങ്ങളെ മുൻകൂട്ടി കണ്ടുവേണം മുന്നോട്ടുപോവാനെന്ന് കൊലിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേഡ്നസ് ഇന്നവേഷൻസ് (സി.ഇ.പി.ഐ.) എന്ന സംഘടന ആവശ്യപ്പെട്ടു. വാക്സിനുകൾ വികസിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പിന്തുണയോടെ 2017-ൽ നിലവിൽവന്ന സംഘടനയാണിത്. പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിന് കൂടുതൽ ധനസമാഹരണം നടത്തണമെന്ന് സി.ഇ.പി.ഐ. ആവശ്യപ്പെട്ടു.