കിയേവ്: ബെലാറസ് പ്രക്ഷോഭത്തിൽനിന്ന് രക്ഷപ്പെടാൻ രാജ്യംവിട്ടോടിവരുന്നവരെ സഹായിക്കുന്ന സംഘടനയുടെ തലവൻ വിതാലി ഷിഷോവ് കൊല്ലപ്പെട്ട നിലയിൽ. അയൽരാജ്യമായ യുക്രൈനിലെ വീടിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കിയേവിലെ പാർക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ, ആത്മഹത്യയുടെ ലക്ഷണങ്ങളുണ്ടെന്നും പോലീസ് പറയുന്നു. ബെലാറസ് ഏകാധിപതി അലെക്സാണ്ടർ ലുകാഷെങ്കോയുടെ ഭരണത്തുടർച്ചയിൽ പ്രതിഷേധിച്ചാണ് രാജ്യത്ത് പ്രക്ഷോഭം നടക്കുന്നത്. സർക്കാർവിരുദ്ധപ്രക്ഷോഭം പോലീസ് അടിച്ചമർത്തുകയാണ്. ഇവിടെനിന്ന് രക്ഷപ്പെടുന്നവർ പ്രധാനമായും യുക്രൈനിലും പോളണ്ടിലും ലിത്വാനിയയിലുമാണ് അഭയം തേടാറ്്‌.