വാഷിങ്ടൺ: ലോകത്തെ ഏറ്റവും ബുദ്ധിശക്തിയുള്ള വിദ്യാർഥികളിലൊരാളായി 11 വയസ്സുള്ള ഇന്ത്യൻ വംശജ നതാഷ പെറി. യു.എസിലെ സർവകലാശാലകൾ നടത്തുന്ന സ്കോളാസ്റ്റിക് പരീക്ഷയിലും (സാറ്റ്) അമേരിക്കൻ കോളേജ് പരീക്ഷയിലും (ആക്റ്റ്) അസാധാരണ പ്രകടനം നടത്തിയതിന് അംഗീകാരം ലഭിച്ചിരിക്കുകയാണ് ന്യൂ ജെഴ്സിയിലെ തെൽമ എൽ സാൻഡ്മെയർ എലമെന്ററി സ്കൂൾ വിദ്യാർഥിനിയായ നതാഷയ്ക്ക്. രാജ്യത്തെ പല സർവകലാശാലകളുടെയും പ്രവേശനയോഗ്യത ഈ പരീക്ഷകളാണ്. ചില കോളേജുകൾ സ്കോളർഷിപ്പിന് യോഗ്യരായവരെ കണ്ടെത്താനും ഈ പരീക്ഷ നടത്തുന്നു.