ഗ്രീൻ ബേ: അമേരിക്കയിൽ വിസ്‌കോൺസിനിലെ കാസിനോയിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. രാത്രി 7.30-ഓടെ ഗ്രീൻബേയിലെ ഒനെയ്ഡാ കാസിനോയിലാണ് സംഭവം.

30-തിലധികം തവണ അക്രമി നിറയൊഴിച്ചതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. ഒരു വ്യക്തിയെ അപായപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അക്രമി കാസിനോയിലെത്തിയത്. എന്നാൽ, ഈ സമയം ഇയാൾ ഇവിടെയുണ്ടായിരുന്നില്ലെന്നും ഇതോടെ പ്രകോപിതനായ അക്രമി അപായപ്പെടുത്താൻ ഉദ്ദേശിച്ചയാളുടെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നേരെ വെടിയുതിർക്കുകയായിരുന്നെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ കെവിൻ പാവൽക്ക് പറഞ്ഞു.