ആന്റനനാരിവോ: മഡഗാസ്കറിൽ പ്രസിഡന്റ് ആൻഡ്രി രാജോലിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് അഞ്ചു സൈനികമേധാവികളും ഏഴു പോലീസ് ഉദ്യോഗസ്ഥരും അടക്കം 21 പേരെ അറസ്റ്റുചെയ്തു. 18 കോടിയോളം രൂപയും ആയുധങ്ങളും ഇവരിൽനിന്ന്‌ പിടിച്ചെടുത്തു.

2009-ലാണ് സൈനികപിന്തുണയുള്ള സർക്കാരിൽനിന്ന്‌ രാജോൽ അധികാരം ഏറ്റെടുത്തത്. 2018-ൽ അധികാരം നിലനിർത്തിയ രാജോൽ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിട്ടിരുന്നു. നീണ്ടകാലം പട്ടാളഭരണത്തിനുകീഴിലായിരുന്നു ദ്വീപ് രാജ്യമായ മഡഗാസ്കർ.