ടെഹ്റാൻ: ജലക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഇറാനിൽ ജനകീയപ്രക്ഷോഭം അക്രമാസക്തമായി. പത്തുപേർ കൊല്ലപ്പെട്ടു. നൂറുകണക്കിനുപേർ അറസ്റ്റിലായി. ഖുസേസ്താൻ പ്രവിശ്യയിൽ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. അനുബന്ധമായുണ്ടായ വൈദ്യുതക്ഷാമം പ്രതിഷേധത്തിന് ആക്കംകൂട്ടി.

മഴ കുറഞ്ഞതാണ് ജലക്ഷാമത്തിന് കാരണമായത്. 40 വർഷത്തെ ശരാശരി മഴയിലും കുറവാണ് രാജ്യത്ത് ഈവർഷം ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അണക്കെട്ടിലെ ജലനിരപ്പും ഗണ്യമായി കുറഞ്ഞു. കൂടാതെ, ഉയർന്ന താപനിലയും മലിനീകരണവും കാരണമുള്ള ബുദ്ധിമുട്ടുകളും രാജ്യം അഭിമുഖീകരിക്കുന്നുണ്ട്. വരൾച്ച ഗുരുതരമായ പ്രദേശങ്ങളിൽ സർക്കാർ സഹായമെത്തിക്കുന്നുണ്ട്.