സാൻ ഫ്രാൻസിസ്കോ: സ്വകാര്യതാ നയം ലംഘിച്ചെന്ന കേസിൽ 632 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷനായ സൂം സമ്മതിച്ചു. സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നും അറിയിച്ചു. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ഫെയ്സ്ബുക്ക്, ഗൂഗിൾ, ലിങ്ക്ഡ് ഇൻ എന്നിവയ്ക്കു കൈമാറിയതായ കേസിലാണ് നടപടി.‌

യോഗങ്ങൾക്കിടെ പുറമേനിന്നുള്ളവർ നുഴഞ്ഞുകയറി അശ്ളീല വീഡിയോകൾ അടക്കമുള്ളവ പോസ്റ്റുചെയ്ത് പ്രശ്നമുണ്ടാക്കുന്ന സൂം ബോംബിങ്ങിനെതിരേയും പരാതികളുമായി ഉപഭോക്താക്കൾ രംഗത്തുവന്നിട്ടുണ്ട്. കോവിഡിൽ ഓഫീസുകൾ അടച്ചതോടെ പ്രചാരമേറിയ സൂം സ്വകാര്യതാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കടുത്തസമ്മർദമാണ് നേരിടുന്നത്.