ബെയ്ജിങ്: ചൈനയിലെ ഹെനാൻ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നു. മുമ്പ് സ്ഥിരീകരിച്ചതിനെക്കാൾ മൂന്നിരട്ടിയാണിത്. 302 പേർ മരിച്ചെന്നും 50 പേരെ കാണാതായെന്നും പ്രവിശ്യാസർക്കാർ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ ജെങ്ജൗവിൽ 292 പേർ മരിച്ചു. 47 പേരെ കാണാതായി. ഷിൻഷിയാങ്ങിൽ ഏഴുപേരും മരിച്ചു.

ജൂലായ് 20-നാണ് ഇവിടെ കനത്തമഴ തുടങ്ങിയത്. 189 പേർ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും മരിച്ചപ്പോൾ 54 പേർ വീടുതകർന്നും 39 പേർ തുരങ്കങ്ങളിൽപ്പെട്ടും മരിച്ചു.