ജറുസലേം: ഇസ്രയേലിലെ ആദ്യ യു.എ.ഇ. സ്ഥാനപതി മുഹമ്മദ് അൽ ഖാജ തിങ്കളാഴ്ച രാജ്യത്തെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് ആറുമാസത്തോളമാവുമ്പോഴാണ് യു.എ.ഇ.യുടെ സ്ഥാനപതി ഇസ്രയേലിലെത്തുന്നത്. ഇസ്രയേൽ വിദേശകാര്യമന്ത്രി ഗാബി അഷ്കെനാസിയുമായി ജറുസലേമിൽവെച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് റ്യൂവെൻ റിവ്‌ലിനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.