ജനീവ: ലോകവ്യാപാരസംഘടന (ഡബ്ല്യു.ടി.ഒ.)യുടെ ആദ്യ വനിതാമേധാവിയായി ഡോ. എൻഗോസി ഒകോൻജോ-ഇവേലയെ തിങ്കളാഴ്ച സ്ഥാനമേറ്റു. ഡബ്ല്യു.ടി.ഒ.യുടെ തലപ്പത്തെത്തുന്ന ആദ്യ ആഫ്രിക്കക്കാരികൂടിയാണിവർ. നൈജീരിയൻ സാമ്പത്തിക ശാസ്ത്രജ്ഞയായ എൻഗോസി രാജ്യത്തെ ധനമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

ലോകബാങ്കിൽ 25 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒകോൻജോ ഈ സ്ഥാനം ഏറ്റെടുക്കുന്നതിനെ യു.എസ്. മുൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് നേരത്തേ തടഞ്ഞിരുന്നു. അതേസമയം, യു.എസ്.-ചൈന സംഘർഷത്തെത്തുടർന്ന് നിലച്ച അന്താരാഷ്ട്ര വ്യാപാര ചർച്ചകൾ പുനരുജ്ജീവിപ്പിക്കുക, വ്യാപാര നിയമങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഒകോൻജോയെ കാത്തിരിക്കുന്നത്.