കാഠ്മണ്ഡു: ഭരണകക്ഷി നേതാക്കൾ തമ്മിൽ പോരുമുറുകുന്നതിനിടെ നേപ്പാൾ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി ഞായറാഴ്ച ജനപ്രതിനിധിസഭാ യോഗം വിളിച്ചു. പാർലമെന്റ് പിരിച്ചുവിട്ട പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടെയാണ് 275 അംഗ ജനപ്രതിനിധിസഭ വീണ്ടും യോഗം ചേരുന്നത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ എതിരാളിയായ പ്രചണ്ഡയുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് ഡിസംബർ 20-നാണ് ഒലി പാർലമെന്റ് പിരിച്ചുവിടാൻ ഉത്തരവിട്ടത്. ഇതിനെതിരേ രാജ്യത്ത് വ്യാപമായ പ്രതിഷേധം നടന്നിരുന്നു.