ബെർലിൻ: ഹോങ് കോങ്ങുമായുള്ള കുറ്റവാളിക്കൈമാറ്റ ഉടമ്പടി ജർമനി താത്‌കാലികമായി നിർത്തിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടിവെക്കുകയും 12 സ്ഥാനാർഥികളെ അയോഗ്യരാക്കുകയും ചെയ്ത ഹോങ് കോങ് ഭരണാധികാരികളുടെ വെള്ളിയാഴ്ചത്തെ തീരുമാനമാണ് കാരണമെന്ന് ജർമൻ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു. ജർമനിയുടെ തീരുമാനത്തെ ചൈന അപലപിച്ചു. ബെർലിൻ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് ആരോപിച്ചു.

കോവിഡ് വ്യാപനം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതെന്ന് ഹോങ് കോങ് നേതാവ് കാരി ലാം പറഞ്ഞു. കഴിഞ്ഞ മാസം ഓസ്‌ട്രേലിയ, കാനഡ, ന്യൂസീലൻ‍ഡ്, ബ്രട്ടൻ, അമേരിക്ക എന്നിവയും ഹോങ് കോങ്ങുമായുള്ള കുറ്റവാളിക്കൈമാറ്റ കരാർ റദ്ദാക്കിയിരുന്നു.