മോഹൻലാലിനെ നായകനാക്കി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ (Alone) എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ‘റിയൽ ഹീറോസ് ആർ ഓൾവേസ് എലോൺ’ എന്ന ടാഗ് ലൈനോടെയാണ് സിനിമയുടെ പേര് പ്രേക്ഷകർക്കുമുന്നിലെത്തുന്നത്. ആശീർവാദ് സിനിമാസിന്റെ മുപ്പതാമത്തെ ചിത്രമാണ് എലോൺ.

ഷാജി കൈലാസ് ചിത്രങ്ങളിലെ നായകന്മാർ എപ്പോഴും ശക്തരാണ്, ധീരരാണ്. എന്നാൽ, യഥാർഥ നായകൻ എല്ലായിപ്പോഴും തനിച്ചാണ്. അതാണ് ഈ ചിത്രം വ്യക്തമാക്കുന്നതെന്ന് ടൈറ്റിൽ ലോഞ്ചിനിടയിൽ മോഹൻലാൽ പറഞ്ഞു. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹകൻ. എഡിറ്റിങ്‌:  ഡോൺ മാക്സ്. കലാസംവിധാനം: സന്തോഷ് രാമൻ. നിർമാണ നിർവഹണം: സിദ്ദു പനയ്ക്കൽ, സജി ജോസഫ്. നിശ്ചല ഛായാഗ്രഹണം: അനീഷ് ഉപാസന. വാർത്താപ്രചാരണം: വാഴൂർ ജോസ്.


മോമോ ഇൻ ദുബായ്
‘ഹലാൽ ലൗ സ്റ്റോറി’ എന്ന ചിത്രത്തിനുശേഷം സക്കരിയയുടെ തിരക്കഥയിലും നിർമാണത്തിലുമൊരുങ്ങുന്ന  ‘മോമോ ഇൻ ദുബായ്’ എന്ന ചിൽ ഡ്രൻസ്-ഫാമിലി ചിത്രത്തിന്റെ  ചിത്രീകരണം ദുബായിൽ ആരംഭിച്ചു.  
അനു സിത്താര, അനീഷ് ജി. മേനോൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീൻ അസ്‌ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോമോ ഇൻ ദുബായ്’.
ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ് എന്നിവയുടെ  ബാനറിൽ സക്കരിയ, പി.ബി. അനീഷ്, ഹാരിസ് ദേശം  എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ   ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷു നിർവഹിക്കുന്നു. മുഹ്സിൻ പരാരിയുടെ വരികൾക്ക് ജാസി ഗിഫ്റ്റും ഗഫൂർ എം. ഖയൂമും  സംഗീതം പകരുന്നു.


തേര്
അമിത് ചക്കാലക്കലിനെ നായകനാക്കി എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന ഫാമിലി ആക്‌ഷൻ ത്രില്ലർ ചിത്രമാണ് ‘തേര്’. പാലക്കാട്ടും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം  പൂർത്തിയായി. റിലീസിനൊരുങ്ങുന്ന ‘ജിബൂട്ടി’ക്കുശേഷം അമിത് ചക്കാലയ്ക്കൽ-എസ്.ജെ. സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണിത്.  
ബാബുരാജ്, അസീസ് നെടുമങ്ങാട്, വിജയരാഘവൻ, കലാഭവൻ ഷാജോൺ, സ്മിനു സിജോ, ആർ.ജെ. നിൽജ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, വീണാ നായർ, അസീസ് നെടുമങ്ങാട്, ഷെഫീഖ്, റിയ സൈറ, പ്രമോദ് വെളിയനാട്, സുരേഷ് ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥ, സംഭാഷണം: ഡിനിൽ പി.കെ. ഛായാഗ്രഹണം: ടി.ഡി. ശ്രീനിവാസ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: തോമസ് പി. മാത്യു. എഡിറ്റർ: സംജിത് മുഹമ്മദ്. ആർട്ട്: പ്രശാന്ത് മാധവ്. പ്രൊഡക്‌ഷൻ കൺട്രോളർ: ബിജു കെ. തോമസ്, വാർത്താപ്രചാരണം: പ്രതീഷ് ശേഖർ.


സ്റ്റാർ
ജോജു ജോർജ് നായകനാകുന്ന സ്റ്റാർ തിയേറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങുന്നു. ജോജു ജോർജ്‌, പൃഥ്വീരാജ്, ഷീലു എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവയാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്ജി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിൻ എസ്. സോമശേഖരന്റേതാണ് രചന. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് എം. ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് സംഗീതമൊരുക്കുന്നത്. തരുൺ ഭാസ്‌കരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബാദുഷയാണ് പ്രോജക്ട് ഡിസൈനർ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്.


‘സ്റ്റേഷൻ 5’ പ്രദർശനത്തിന്
ഇന്ദ്രൻസ് തികച്ചും വ്യത്യസ്തമായ വേഷത്തിൽ എത്തുന്ന സ്റ്റേഷൻ 5 പ്രദർശനത്തിനു തയ്യാറായി. മാപ് ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രയാൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തൊട്ടപ്പൻ ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും  ശക്തമായ കഥാപാത്രമായി എത്തുന്നു.  
സന്തോഷ് കീഴാറ്റൂർ,  ശിവജി ഗുരുവായൂർ, രാജേഷ് ശർമ്മ, സുനിൽ സുഖദ, വിനോദ് കോവൂർ, ഐ.എം. വിജയൻ, ദിനേഷ് പണിക്കർ, അനൂപ് ചന്ദ്രൻ, ശിവൻ കൃഷ്ണൻകുട്ടി നായർ, ജെയിംസ് ഏലിയ, മാസ്റ്റർ ഡാവിഞ്ചി, പളനിസാമി, ഷാരിൻ, ജ്യോതി ചന്ദ്രൻ, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. റഫീഖ് അഹമ്മദ്, ഹരിലാൽ രാജഗോപാൽ, പ്രകാശ് മാരാർ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും സംവിധായകൻ പ്രശാന്ത് കാനത്തൂരാണ്.  പ്രതാപ് നായർ. ഛായാഗ്രഹണവും , ഷലീഷ് ലാൽ ചിത്രസംയോജനവും നിർവഹിക്കുന്നു.