മാമുക്കോയയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയ വേഷവുമായി ഉരു സിനിമ റിലീസിനൊരുങ്ങുന്നു. കോഴിക്കോട് ബേപ്പൂരിലെ ഉരു നിർമാണ കേന്ദ്രത്തിൽ ഷൂട്ട് ചെയ്ത സിനിമയിൽ പരമ്പരാഗത ഉരു നിർമാണത്തിന്റെ ചരിത്രപശ്ചാത്തലം ചിത്രീകരിച്ചിട്ടുണ്ട്.  മാധ്യമ പ്രവർത്തകൻ ഇ.എം. അഷ്‌റഫാണ് രചനയും സംവിധാനവും.ആൽബർട്ട് അലക്‌സ്, അനിൽ ബേബി, അജയ് കല്ലായി, അർജുൻ, രാജേന്ദ്രൻ തായാട്ട്, ഉബൈദ് മൊഹ്‌സിൻ, ഗീതിക ഗിരീഷ്, ശിവാനി സന്തോഷ്, ബൈജു ഭാസ്‌കർ, സാഹിർ പി.കെ., മൻസൂർ പള്ളൂർ എന്നിവരാണ് മറ്റു നടീനടന്മാർ.
പ്രഭാവർമ ഗാനരചനയും കമൽ പ്രശാന്ത് സംഗീതസംവിധാനവും നിർവഹിച്ചു. ശ്രീകുമാർ പെരുമ്പടവം ഛായാഗ്രഹണം, ഹരി നായർ എഡിറ്റിങ്‌. സാം പ്രൊഡക്‌ഷന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമിച്ച ഉരുവിൽ എ. സാബു, സുബിൻ എടപ്പാകത്ത്‌ എന്നിവർ സഹനിർമാതാക്കളാണ്.