ടൊവിനോ തോമസ് സൂപ്പർ ഹീറോ പരിവേഷത്തിലെത്തുന്ന  സിനിമ ‘മിന്നൽ മുരളി’ ഒ.ടി.ടി.പ്ലാറ്റ് ഫോമിലൂടെ പ്രദർശനത്തിനെത്തുന്നു. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാപോൾ നിർമിക്കുന്ന ആക്‌ഷൻ ചിത്രം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്നു.
ജൂഡ് ആന്റണി, ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, മാമുക്കോയ, അജു വർഗീസ്, സ്നേഹ ബാബു, ബൈജു, ഹരിശ്രീ അശോകൻ, പി.  ബാലചന്ദ്രൻ, ബിജുക്കുട്ടൻ, ദേവീ ചന്ദന തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ ഛായാഗ്രഹണം സമീർ താഹിർ, സംഗീതം: ഷാൻ റഹ്മാൻ, തിരക്കഥ: ജസ്റ്റിൻ മാത്യു, അരുൺ അനിരുദ്ധൻ, കല: മനു ജഗദ്, പി.ആർ.ഒ.: എ.എസ്. ദിനേശ്, ശബരി.

 ‘ന്നാ താൻ കേസ് കൊട്’
കുഞ്ചാക്കോ ബോബനെ  നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ്  ‘ന്നാ താൻ കേസ് കൊട്.’ STK frames ബാനറിൽ  സന്തോഷ് ടി. കുരുവിളയാണ് നിർമാണം. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25’ നിവിൻ പോളി ചിത്രമായ ‘കനകം, കാമിനി, കലഹം’ എന്നിവയുടെ സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് സന്തോഷ് ടി. കുരുവിള. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലേക്കുള്ള കാസ്റ്റിങ്‌ കോൾ  പുറത്ത് വിട്ടു.

കാമ്പസ് കൂട്ടായ്മയിൽ  കൂറ
ജോജൻ സിനിമാസിന്റെ ബാനറിൽ നവാഗതനായ വൈശാഖ് ജോജൻ കഥ, തിരക്കഥ എന്നിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘കൂറ’. ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, പരിയാരം മെഡിക്കൽ കോളേജ്, താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് , കോഴിക്കോട് സെയ്‌ന്റ് ജോസഫ് ദേവഗിരി എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരുമാണ് ചിത്രത്തിൽ ഒത്തുചേരുന്നത്. പരിസ്ഥിതിപ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ ഉൾപ്പെടെ ഒരുകൂട്ടം കോളേജ് അധ്യാപകർ ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിക്കുന്നു.ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രദർശനത്തിനെത്തി. ചെന്നൈയിലെ ഒരു കാമ്പസ് പശ്ചാത്തലമാക്കി കഥ പറയുന്ന സസ്പെൻസ്‌ ത്രില്ലറാണ് കൂറ. ഊട്ടി, നിലമ്പൂർ, വയനാട്, കോഴിക്കോട് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

വരാൽ
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്‌ൻ ടീം ഒന്നിക്കുന്ന, കണ്ണൻ താമരക്കുളത്തിന്റെ പൊളിറ്റിക്കൽ ഡ്രാമ ‘വരാലി’ന്റെ പൂജ കൊച്ചിയിൽ നടന്നു.
 അനൂപ് മേനോന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ. സെബാസ്റ്റ്യനാണ് നിർമിക്കുന്നത്. വലിയ കാൻവാസിൽ നിർമിക്കപ്പെടുന്ന ചിത്രത്തിൽ  സുരേഷ് കൃഷ്ണ, രൺജി പണിക്കർ, ശങ്കർ രാമകൃഷ്ണൻ, ഹണി റോസ്, ഗൗരി നന്ദ, ബിനീഷ് ബാസ്റ്റിൻ, കൊല്ലം തുളസി തുടങ്ങിയവരും വേഷമിടുന്നുണ്ട്.
എൻ.എം. ബാദുഷയാണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. പ്രൊഡക്‌ഷൻ കൺട്രോളർ: അമൃത മോഹൻ