നിവിൻ പോളിയുടെ 'കനകം കാമിനി കലഹം'

നിവിൻ പോളി നിർമിച്ച് പ്രധാന വേഷത്തിലഭിനയിക്കുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന  മുഴുനീള കോമഡി എന്റർടെയ്നർ ചിത്രമാണ്' കനകം കാമിനി കലഹം'. നിവിൻ പോളിക്കൊപ്പം ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിർവഹിക്കുന്നു. 

ജിബൂട്ടി

അമിത് ചക്കാലക്കൽ നായകനാവുന്ന ത്രില്ലർ ചിത്രമാണ് 'ജിബൂട്ടി'. വൈൽഡ് ആൻഡ് റോ ആക്‌ഷനുകൾ അടങ്ങുന്നതാണ് ചിത്രം. ബ്ലൂഹിൽ നെയ്ൽ കമ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്‌ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകുന്നു.  തിരക്കഥ, സംഭാഷണം: അഫ്സൽ അബ്ദുൾ ലത്തീഫ് & എസ്. ജെ. സിനു