മേടം
അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക

മിക്കവാറും കാര്യങ്ങൾ അനുകൂലമായി ഭവിക്കും. കുടുംബത്തിൽ അസ്വസ്ഥതകൾ വരാനിടയുണ്ട്‌. ശ്രദ്ധിച്ചാൽ അതും നേരെയാക്കാവുന്നതേയുള്ളൂ.
ശുഭദിനം-25

എടവം
കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി

ഒൗദ്യോഗികപുരോഗതിയുണ്ടാകും. ചിന്താഗതികൾ മിക്കവാറും ഫലവത്താകും. വിദ്യാഭ്യാസത്തിലും ഗുണസാധ്യതതന്നെ
ഗുണദിനം-25

മിഥുനം
മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക

രാജകീയ സൗഭാഗ്യങ്ങൾക്കിടയുള്ള കാലമാണ്‌. അത്യന്തം ഊർജസ്വലതയോടെ വർത്തിക്കും. കലഹസാഹചര്യങ്ങളെ ശ്രദ്ധിച്ചൊഴിവാക്കണം.
അനുകൂലദിനം-29

കർക്കടകം
പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയ്യം, ആയില്യം

ശ്രമാനുസൃതമായ ഫലപ്രാപ്തി ഉണ്ടാവില്ല. കാലം അത്ര അനുകൂലമല്ലെന്നറിഞ്ഞു വർത്തിക്കണം. പ്രാർഥനാദികൾ നാഷ്‌കർഷിച്ചു ചെയ്യണം
ഉത്‌കൃഷ്ടദിനം-29

ചിങ്ങം
മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക

കാര്യങ്ങൾ മിക്കവാറും അനുകൂലമായി നടക്കും. എടുത്തുചാടി ഒന്നും പ്രവർത്തിക്കാതിരിക്കുക. വിദ്യാരംഗത്ത്‌ മികവുണ്ടാകും.
സുദിനം-25

കന്നി
ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി

ഒൗദ്യോഗികപുരോഗതി ഉണ്ടാകും. രാജകീയ സൗഭാഗ്യസാധ്യതയും ഉണ്ട്‌. ശ്രദ്ധയും പ്രാർഥനയും വിടാതെ കൊണ്ടുനടക്കുക.
സദ്ദിനം-25

തുലാം
ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 45 നാഴിക

മിക്കവാറും കാര്യങ്ങൾ അനുകൂലകരമായി നടക്കും. സന്താനസൗഭാഗ്യാനുഭവം ഉണ്ടാകും. സർക്കാരിടപാടുകളും ഗുണകരമാകും
മഹിതദിനം-29

വൃശ്ചികം
വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട

കർമരംഗത്ത്‌ പുരോഗതിയുണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ മികവുണ്ടാകും.
ശ്രേഷ്ഠദിനം-29

ധനു
മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക

ഉദ്യമങ്ങളിൽ വിജയസാധ്യത കാണുന്നു. മനോഗതികൾ ലക്ഷ്യം പ്രാപിക്കാനുള്ള സാഹചര്യമാണ്‌. വിദ്യാഭ്യാസപുരോഗതി ഉണ്ടാകും.
നല്ലദിനം-25

മകരം
ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി

ദാമ്പത്യത്തിൽ അസ്വസ്ഥതകൾ വരാതെ ശ്രദ്ധിക്കണം. നിസ്സാരകാര്യങ്ങൾകൊണ്ട്‌ മനസ്സ്‌ അലോസരപ്പെടും. വിദ്യാകാര്യങ്ങളിൽ അനുകൂലസ്ഥിതി തന്നെ കാണുന്നു
മഹിതദിനം-25

കുംഭം
അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക

വിവാദവിഷയങ്ങളിൽ ജയസാധ്യത കാണുന്നു. മനോഗതികൾ ലക്ഷ്യംപ്രാപിക്കും. ദാമ്പത്യത്തിൽ സ്വസ്ഥതക്കുറവുണ്ടാകും.
സത്‌ഫലദിനം-29

മീനം
പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി

ബുദ്ധിപരമായ നീക്കത്തിലൂടെ കാര്യവിജയത്തിലെത്തും. നല്ലകാര്യങ്ങൾക്കുവേണ്ടി ധനവിനിയോഗംചെയ്യും. വിദ്യാരംഗത്തു ഗുണാനുഭവം ഉണ്ടാകും.
ഗുണഫലദിനം-29