ആൾട്ടർനേറ്റീവ് 
സർവകലാശാല
 കോളേജ് വിഷയങ്ങളെ മാർക്സിസം കാഴ്ചപ്പാടിലൂടെ കാണാൻവേണ്ടി മാട്ടുംഗ റുയ്യ കോളേജിൽ ഉണ്ടാക്കിയ ആൾട്ടർനേറ്റീവ് സർവകലാശാല ക്യാമ്പിലൂടെയാണ് അനുരാധ ഷാൻബാഗിനെ പരിചയപ്പെടുന്നത്‌. അന്ന്്് പ്രോയോമിന്റെ (പുരോഗമന യുവജനപ്രസ്ഥാനം) ഭാഗമായിരുന്നു അനുരാധ. 
പിന്നീട് മായാനഗർ ചേരിയിലെ പ്രവർത്തനങ്ങളിലും അനുരാധയെത്തി. സി.പി.ഡി.ആറിന്റെ ഭാഗമായി അടിയന്തരാവസ്ഥയ്ക്കെതിരേ മുംബൈയിൽനടന്ന ഒട്ടേറെ പ്രതിരോധങ്ങളിൽ ഞാനും അനുരാധയും പങ്കാളികളായി. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതോടെ സി.പി.ഡി.ആർ. രാജ്യവ്യാപകമായി സംഘടിപ്പിക്കാനും മറ്റ്്് മനുഷ്യാവകാശപ്രസ്ഥാനങ്ങളെ ഒന്നിച്ചുചേർക്കാനുമുള്ള ശ്രമം നടന്നു.
 ജോർജ്‌ ഫെർണാണ്ടസ്, അരുൺ ഷൂരി എന്നിവർക്ക്്് പുറമേ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ ഓരോരുത്തരെയും തമ്മിൽ കണ്ണിചേർത്തു. അതിനുവേണ്ടി പ്രയത്നിച്ചത് അനുരാധയും ഞാനും ചേർന്നാണ്.

കൊണ്ടപ്പള്ളി
 മുംബൈയിൽവെച്ച്്് രവി എന്ന സഖാവുമായി ഉറ്റസൗഹൃദം ഉണ്ടായിരുന്നു. ശ്രീകാകുളം പ്രസ്ഥാനത്തിന്റെ ഭാഗമായ ആൾ. കൊല്ലപ്പെടാതെ രക്ഷപ്പെട്ട്്് മുംബൈയിലെത്തുകയായിരുന്നു. ആ സഖാവുവഴിയാണ് അക്കാലത്തെ പീപ്പിൾസ് വാർ ഗ്രൂപ്പ്്് നേതാവ് കൊണ്ടപ്പള്ളി സീതാരാമയ്യയെ കാണുന്നത്‌. നല്ല സംഘാടകൻ, ആരെയും ആകർഷിക്കുന്ന വ്യക്തിത്വം. കുറച്ചുനേരം സംസാരിച്ചിട്ടുണ്ട്്. മിക്കവാറും തെലുങ്കിലാണ് സംസാരിച്ചത്‌. ഒപ്പം അപൂർണമായ ഹിന്ദിയിലും.

നിർഭയയുടെ 
കൊലയാളിക്കൊപ്പം
നിർഭയ ബലാത്സംഗത്തിലെ പ്രതി വിനയ്്് ശർമയ്ക്കൊപ്പം ഒരുമാസം തടവറയിൽ താമസിക്കേണ്ടിവന്നിട്ടുണ്ട്്്. ഞാൻ ബ്രാഹ്മണനാണെന്ന ബോധ്യമാണ് അയാൾക്കുണ്ടായിരുന്നത്‌. വലിയ പൂജാരിയെപ്പോലെയാണ് പെരുമാറിയിരുന്നത്‌. ആ സമയത്ത്്് പത്രങ്ങളിൽ നിർഭയയുടെ അമ്മയുടെ പ്രതികരണം വന്നിരുന്നു. അതിന് അയാൾ പ്രതികരിച്ചത്‌, അവരെയും ഞാൻ ബലാത്സംഗം ചെയ്യുമെന്നാണ്! അത്ര നീചമായ മനസ്സിന്റെ ഉടമയായിരുന്നു വിനയ്് ശർമ.

ഛോട്ടാരാജൻ,
ഓംപ്രകാശ്  ചൗട്ടാല
 ഛോട്ടാരാജന് വി.ഐ.പി. പരിഗണനയാണ് തിഹാർ ജയിലിൽ ലഭിക്കുന്നത്‌. കനത്ത സുരക്ഷയിലാണ്. ഛോട്ടാരാജനെ പാർപ്പിക്കുന്ന സ്ഥലത്തുനിന്ന്്് മുസ്‌ലിം തടവുകാരെ പൂർണമായും ഒഴിപ്പിച്ചിരുന്നു. ഭക്ഷണം ഡോക്ടർ ഉൾപ്പെടെ പരിശോധിച്ചശേഷമാണ് നൽകുക. സർക്കാരിന്റെ പ്രിയപ്പെട്ട അധോലോകനായകനാണ് തിഹാറിൽ ഛോട്ടാരാജൻ. ഓംപ്രകാശ് ചൗട്ടാലയും എല്ലാ സൗകര്യങ്ങളും തിഹാറിൽ ഉപയോഗിച്ചിരുന്നു. അഭിഭാഷകർ മുറിയിലെത്തി കാണും. തന്റെ എല്ലാ രാഷ്്്ട്രീയപ്രവർത്തനവും ചൗട്ടാല ജയിലിലിരുന്നും ഭംഗിയായി ചെയ്തു. വീൽച്ചെയർ, ട്രാൻസിസ്റ്റർ ഫോൺ എന്നിവ തിഹാറിൽ ചൗട്ടാല ഉപയോഗിച്ചിരുന്നു.

 ആഗ്രഹം
മാവോവാദി, നക്സലൈറ്റ് എന്നറിയപ്പെടാൻ താത്‌പര്യമില്ല. സമഗ്രമായ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന ആൾ എന്നറിയപ്പെടാനാണ് ആഗ്രഹം.

പരാജയപ്പെട്ടത്‌ മാർക്സിസമോ ?

കോൺഗ്രസ്‌ ഭരണത്തിൽനിന്ന്്് സി.പി.എം. ഭരണം എങ്ങനെയാണ് വ്യത്യസ്തമാവുന്നത്‌? കേരളത്തിൽ തന്നെ മാവോവാദി എന്ന്്് മുദ്രകുത്തി ഏറ്റവും നിസ്വരായ എട്ടോളം പേരെ വെടിവെച്ചുകൊന്നു. കേന്ദ്രം നൽകുന്ന ഫണ്ട്്് ലഭിക്കാനുള്ള പദ്ധതിയാണിത്‌. ഓഡിറ്റ്്് പോലുമില്ലാതെ അത് ഭംഗിയായി വിഴുങ്ങാൻ കഴിയുന്നു എന്നതാണ് അതിന്റെ മെച്ചം. പാർലമെന്ററി ജനാധിപത്യവും സായുധപോരാട്ടവും പരാജയപ്പെട്ടിരിക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ്് പാർട്ടി നോക്കുക. ഇപ്പോൾ എത്രയോ കോടിപതികളാണ് പാർട്ടിയിൽത്തന്നെ ഉണ്ടായിവന്നിട്ടുള്ളത്‌. പുതിയ വിചിന്തനം ആവശ്യമാണ്. സമൂഹത്തിൽ സമൂലമായ മാറ്റത്തെ ഞാൻ ആഗ്രഹിക്കുന്നുണ്ട്്്. അതിന് പുതിയ രീതികളെപ്പറ്റി ആലോചിക്കുകതന്നെ വേണം. നക്സലൈറ്റുകളിൽത്തന്നെ മുപ്പതിലധികം ഗ്രൂപ്പുകളുണ്ട്്്. അതിൽ ചിലർ പാർലമെന്ററി പ്രവർത്തനം നടത്തുന്നു. ചിലർ രഹസ്യപ്രവർത്തനവും. കഴിഞ്ഞ അമ്പതുവർഷമായി ഇടതുമനസ്സിനൊപ്പമായിരുന്നു ഞാൻ. ഓരോ തെറ്റുകളും പരിഹരിച്ച്്് മുന്നോട്ടുപോകണം. ഓരോ വ്യക്തിയുടെ സന്തോഷവും സ്വാതന്ത്ര്യവും മൂല്യബോധവും ഉൾച്ചേർന്നതായിരിക്കണം വരുംകാലത്തെ പ്രസ്ഥാനങ്ങൾ. എന്നെ എപ്പോളും കൂടുതൽ ആകർഷിച്ചത്‌ മാർക്സിസത്തിന്റെ ഫിലോസഫിയാണ്. ലോകം മുഴുവൻ കമ്യൂണിസത്തിന് തിരിച്ചടികളുണ്ടായിട്ടുണ്ട്്്. അത് വിശദമായി പഠിക്കണം. തെറ്റുകൾ തിരുത്തണം. കർഷകരുടെ പ്രക്ഷോഭം വലിയ പാഠമാണ് നൽകുന്നത്. മുതലാളിത്തം നശീകരണത്തിന്റെ പ്രത്യയശാസ്ത്രമാണെന്ന തിരിച്ചറിവ് സത്യമാണ്. സോഷ്യലിസ്റ്റ്്് സാമ്പത്തികക്രമം അനേകായിരങ്ങളുടെ പട്ടിണി മാറ്റിയിട്ടുണ്ടെങ്കിലും അതിലും കവിഞ്ഞ കാര്യങ്ങൾ നിലനിൽക്കുന്നതിനാലാണ് അവ ക്ഷയിച്ചത്‌. അതു കണ്ടെത്തി പരിഹരിക്കണം.
മാർക്സിസം എന്ന പ്രത്യയശാസ്ത്രമല്ല പരാജയപ്പെട്ടത്. പ്രയോഗമാണ്. അടിച്ചമർത്തപ്പെട്ട ജനതയ്ക്ക്്് സോഷ്യലിസം വലിയ നന്മയാണ് സംഭാവചെയ്തത്‌. നിലവിലെ സാഹചര്യം സാധാരണക്കാരനു മാത്രമല്ല‚ മധ്യവർഗത്തിനും ജീവിക്കാൻപറ്റാത്ത അവസ്ഥയിലെത്തിച്ചിട്ടുണ്ട്്്. ലോകത്തെ 3500 അതിസമ്പന്നർക്കുവേണ്ടിയാണ് എല്ലാം ഇന്ന്്്് നിലനിൽക്കുന്നത്‌.