ഇന്നർ എൻജിനീയറിങ്
സദ്ഗുരു

മാനവരാശിയെ പിടികൂടിയിരിക്കുന്ന കാലുഷ്യങ്ങൾക്കുമുള്ള ഒരേയൊരു പ്രതിവിധി ആത്മപരിവർത്തനം മാത്രമാണ്. ആനന്ദത്തെ സന്തതസഹചാരിയാക്കാൻ സഹായിക്കുന്ന പുസ്തകം.
മാതൃഭൂമി-ബോധി ബുക്സ് വില: 250 രൂപ 

കിണ്ടി കക്കുന്ന കള്ളൻ
എം. മുകുന്ദൻ

മരണമുയർത്തുന്ന സങ്കീർണതലങ്ങളിലേക്കുള്ള വിശുദ്ധയാത്രയാണ് ഈ ലഘുനോവൽ. ഹരിതം ബുക്സ് വില: 45 രൂപ

ഇരിങ്ങാലക്കുടയ്ക്കു ചുറ്റും 
ഇന്നസെന്റ്

നടനും പാർലമെന്റംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓർമക്കുറിപ്പുകൾ. മാതൃഭൂമി ബുക്സ് വില: 125 രൂപ

അഖാഡ
സൗരബ് ദുഗ്ഗൽ

ഇന്ത്യൻ ഗുസ്തിയിലെ ഇതിഹാസമായ വീർസിങ് ഫോഗട്ടിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും ശിഷ്യരുടെയും ജീവിതകഥ. റെഡ് റോസ് പബ്ലിഷിങ് ഹൗസ് വില: 120 രൂപ

പോൾ റോബ്‌സൺ
വ്യക്തിയും ചരിത്രവും 

ജീവിതം സമൂഹത്തിനു സമർപ്പിച്ച വിപ്ലവകാരിയായ കലാകാരനെ ആഴത്തിൽ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ലിപി പബ്ലിക്കേഷൻസ്  വില: 75 രൂപ

മിന്നലിനേക്കാൾ വേഗത്തിൽ
ഉസൈൻ ബോൾട്ട്

മിന്നലിനേക്കാൾ വേഗത്തിൽ അത്‌ലറ്റിക് ലോകത്തെത്തന്നെ മാറ്റിമറിച്ച ഇതിഹാസതാരം ഉസൈൻബോൾട്ടിന്റെ ആത്മകഥ. റെഡ് റോസ് പബ്ലിഷിങ് ഹൗസ് വില: 300 രൂപ

എം.ടി. നോവൽ പഠനങ്ങൾ
എ. സജീവൻ

കാലം, നാലുകെട്ട്, മഞ്ഞ്, അസുരവിത്ത് തുടങ്ങിയ എം.ടി.യുടെ നോവലുകളെ കുറിച്ചുള്ള സമഗ്രമായ പഠനങ്ങൾ. ഹരിതം ബുക്സ് വില: 90 രൂപ

ഒടിഞ്ഞ ചിറകുകൾ
ഖലീൽ ജിബ്രാൻ

ഓരോ വാക്കിലും ഓരോ നിമിഷത്തിലും പ്രണയത്തിന്റെ അനേകമനേകം ഋതുക്കളെ സൃഷ്ടിക്കുകയാണ്. ലബനോണിന്റെ പ്രവാചകകവി ഖലീൽ ജിബ്രാന്റെ ആത്മാംശമുള്ള നോവൽ.
പൂർണ പബ്ലിക്കേഷൻസ് വില: 85 രൂപ