മേടം
(അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക)
വിവാഹാലോചനകൾ തീരുമാനത്തിലെത്തും. യാത്രാകാലങ്ങളിൽ വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ കരുതണം. എടുത്തുചാടി ഒരു കാര്യവും ചെയ്യാതിരുന്നാൽ കൊള്ളാം. ശുഭദിനം-30.

 എടവം
(കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യത്തിന്റെ ആദ്യത്തെ പകുതി) 
കർമരംഗത്ത്‌ പുരോഗതിക്ക്‌ സാധ്യതയുണ്ട്‌. ആരോഗ്യകാര്യങ്ങൾ അനുകൂലമാകും. സന്താനക്ലേശസാധ്യതയുണ്ട്‌. ഗുണദിനം-25

 മിഥുനം
(മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)
മാതൃസദൃശരായ വ്യക്തികൾക്ക്‌ അനുകൂലകാലമല്ല. മനസ്സന്തോഷത്തിന്‌ വകയുള്ള ചില സംഭവങ്ങളെങ്കിലുമുണ്ടാകും. വാക്കുകൾക്ക്‌ രൂക്ഷത സംഭവിച്ചേക്കാം. ഉത്‌കൃഷ്ടദിനം-25.

 കർക്കടകം
(പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം)
പുതിയ ഗൃഹത്തിന്റെ നിർമാണം  സുഗമമാകും. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. കർമരംഗം ലാഭപ്രദമായി ഭവിക്കും. സുദിനം-30.

 ചിങ്ങം
(മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) കാര്യങ്ങളെല്ലാം ഭംഗിയായി നിർവഹിക്കാനിടവരും. സഹായികൾ ആത്മാർഥതയോടെ ഇടപെടും. നിയമകാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യംചെയ്യണം. ദ്ദിനം 30.

 കന്നി
(ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി)
ദൂരയാത്ര സഫലമാകും. വിദ്യാഭ്യാസരംഗത്ത്‌ ഗുണാനുഭവമുണ്ടാകും. ആപത്‌പ്രതിസന്ധികളെ ധൈര്യത്തോടെ മറികടക്കും. അനുകൂലദിനം-25.

 തുലാം
(ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) 
നിയമപരമായ കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യംചെയ്യണം. മറ്റുള്ളവരുടെ പ്രവർത്തനങ്ങളും എന്തെങ്കിലും തകരാറാക്കിയേക്കാം. ഈശ്വരപ്രാർഥന നല്ലപോലെ വേണ്ടതാണ്‌. സുഫലദിനം-25

 വൃശ്ചികം
(വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)
ആരോഗ്യപരമായി അനുകൂലകാലമല്ല. എന്നാലും കാര്യപ്രതിബന്ധസാധ്യത കാണുന്നില്ല. സുഹൃത്തുക്കളുടെ സഹായവും വേണ്ടവിധത്തിൽ ഉണ്ടാകും. ശ്രേഷ്ഠദിനം-30.

 ധനു
(മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)
വാഹനയാത്രയും മറ്റും ശ്രദ്ധയോടെയാവണം. സർക്കാർ ആനുകൂല്യത്തിനുള്ള ശ്രമം ഫലവത്താകും. ഇടപാടുകൾ ഏതായാലും നിയമക്കുരുക്കുകളിൽ പെടാതിരിക്കാനുള്ള കരുതലുകൾ വേണം. മഹിതദിനം 30. 

 മകരം
(ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) 
പുതിയ കർമപദ്ധതികൾ ആവിഷ്കരിക്കും. യാത്രാകാര്യങ്ങൾ സഫലമാകും. വിദേശവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രവൃത്തികൾ വിജയിക്കും. കാമ്യഫലദിനം 25

 കുംഭം
(അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)
നിർമാണമേഖലയിലുള്ള പ്രവർത്തനങ്ങൾക്ക്‌ പുരോഗതി പ്രതീക്ഷിക്കാം. പൊതുവേ ഭാഗ്യാനുഭവങ്ങൾ പലതുമുണ്ടാകും. ഉപാസനയുടെ ഫലാനുഭവസിദ്ധി അനുഭവിക്കും. ഇഷ്ടകാര്യദിനം-25.

 മീനം
(പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)
നിസ്സാര കാര്യങ്ങളെക്കൊണ്ട്‌ മനസ്സ്‌ സംഘർഷഭരിതമാകും. ആരോഗ്യവിഷയത്തിൽ അനുകൂലസ്ഥിതിയല്ല. ദാമ്പത്യത്തിലും പ്രയാസങ്ങൾ ഉണ്ടായേക്കാം. സദ്‌ഫലദിനം-30.