മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം ചേർത്ത് മക്ഗ്രാഹിൽ എജ്യുക്കേഷൻ ‘ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്’ ആറാം പതിപ്പ് പുറത്തിറക്കി. ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യസ്ഥാപനങ്ങൾ, യു.പി.എസ്.സി., പി.എസ്.സി., എസ്.എസ്.സി., റെയിൽവേ തുടങ്ങിയ മേഖലയിലെ മത്സരപ്പരീക്ഷകൾക്ക് അനുയോജ്യമായ രീതിയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. അഞ്ചാം പതിപ്പിനെ അപേക്ഷിച്ച് ആയിരത്തഞ്ഞൂറിലധികം പുതിയ ചോദ്യങ്ങളും ഉത്തരങ്ങളും ചേർത്തിരിക്കുന്നു. 37 അധ്യായങ്ങൾ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി പുതുക്കിയിട്ടുണ്ട്. അഭിജിത് ഗുഹയാണ് ഗ്രന്ഥകർത്താവ്.