വിദ്യാർഥികളിലെ ശാസ്ത്രജ്ഞരെ കണ്ടെത്താൻ ഇന്ത്യയിലെ ഏറ്റവുംവലിയ ഗവേഷണസ്ഥാപനം കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.) നടത്തുന്ന ഇന്നവേഷൻ അവാർഡ് ഫോർ സ്കൂൾ ചിൽഡ്രൻ മത്സരത്തിൽ കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്കും പങ്കെടുക്കാം.
നിങ്ങൾ ചെയ്യേണ്ടത്

നിങ്ങളുടെ കണ്ടുപിടിത്തം/ആശയം 5,000 വാക്കിൽ കവിയാതെ ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കാം. ഇതോടൊപ്പം മറ്റൊരു പേജിൽ സ്കൂളിൽനിന്നുള്ള സാക്ഷ്യപത്രവും ആശയം, മത്സരാർഥിയുടെ പേര്, ജനനവർഷം, സ്കൂൾ വിലാസം, മേൽവിലാസം, ക്ലാസ്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവയും നൽകണം.  
18 വയസ്സിനുതാഴെയുള്ള ഇന്ത്യൻസ്കൂളുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒറ്റയ്ക്കോ സംഘമായോ അവതരിപ്പിക്കുന്ന ആശയത്തിന് ഒരു അപേക്ഷ മതിയാകും.

നിങ്ങളെ കാത്തിരിക്കുന്നത്
ഒന്നാംസമ്മാനം: 2,00,000/-
രണ്ടാംസമ്മാനം : 1,00,000/- 5 പേർക്ക്
മൂന്നാംസമ്മാനം: 50,000/- 10 പേർക്ക്

തിരഞ്ഞെടുപ്പ് ഇങ്ങനെ
ഏറ്റവും മികച്ച ആശയങ്ങൾ സമർപ്പിക്കുന്നവരിൽനിന്നും 50 പേരെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2017 ജൂലായിൽ ഡൽഹിയിൽവെച്ച്‌ പരിശീലനമുണ്ടായിരിക്കും. പേറ്റന്റിന് അപേക്ഷ തയ്യാറാക്കുന്ന വിധം, ബൗദ്ധികസ്വത്തവകാശത്തെ സംബന്ധിച്ച ബോധവത്കരണ ക്ലാസുകൾ എന്നിവ സി.എസ്.ഐ.ആറിന്റെ ഇന്നവേഷൻ പ്രൊട്ടക്ഷൻ യൂണിറ്റ് നൽകും. രണ്ടുദിവസ പരിശീലനപരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം അധ്യാപകർക്കും പങ്കെടുക്കാം. യാത്രാച്ചെലവ് സി.എസ്.ഐ.ആർ. നൽകും.

അപേക്ഷിക്കേണ്ട രീതി
ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കിയ ആശയവും മറ്റ്‌ രേഖകളും ciasc.ipu@niscair.res.in എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയയ്ക്കണം. കൂടാതെ അസ്സൽ പകർപ്പ് Head, innovation Protection Unit-CSIR, NISCAIR building, 14, Satsang Vihar Marg, Special Institutional Area, Newdelhi-110 067 എന്നവിലാത്തിൽ രജിസ്‌ട്രേഡ്‌ പോസ്റ്റ് അല്ലെങ്കിൽ കൊറിയർ ചെയ്യണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾക്ക് www.csir.res.in കാണുക