ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 100

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ വിശാഖ് റിഫൈനറിയിൽ 100 ഗ്രാജ്വേറ്റ് അപ്രന്റിസ് ഒഴിവ്.  
വിഷയങ്ങൾ: മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, കെമിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, മെറ്റീരിയൽസ് മാനേജ്‌മെന്റ്, സേഫ്റ്റി എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഐ.ടി., ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ആർക്കിടെക്ചർ, കാറ്ററിങ് ടെക്‌നോളജി, സിവിൽ എൻവയോൺമെന്റൽ, കമ്യൂണിക്കേഷൻ ആൻഡ് കംപ്യൂട്ടർ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ഡേറ്റ സയൻസ്), എനർജി എൻജിനിയറിങ്, എൻവയോൺമെന്റ് പൊലൂഷൻ ആൻഡ് കൺട്രോൾ എൻജിനിയറിങ്, ഫൈൻ ആർട്‌സ്/സ്കൾപ്ചർ/കൊമേഴ്‌സ്യൽ, ഫുഡ് പ്രൊസസ് എൻജിനിയറിങ്, ഫുഡ് ടെക്‌നോളജി, ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി, ഇൻഡസ്ട്രിയൽ എൻജിനിയറിങ്, ഇന്റീരിയർ ഡെക്കറേഷൻ, പെട്രോളിയം എൻജിനിയറിങ്, റീജണൽ ആൻഡ് ടൗൺ പ്ലാനിങ്, ടെലികമ്യൂണിക്കേഷൻ ആൻഡ് എൻജിനിയറിങ്, ടെലിവിഷൻ എൻജിനിയറിങ്, വാട്ടർ മാനേജ്‌മെന്റ്.

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം. സ്റ്റൈപ്പൻഡ്: 25,000 രൂപ.
portal.mhrdnats.gov.in അവസാന തീയതി: ജനുവരി 14.


ഇലക്‌ട്രോണിക്സ് കോർപ്പറേഷനിൽ 150

ഹൈദരാബാദിലെ ഇലക്‌ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 150 അപ്രന്റിസ് ഒഴിവ്. ഒരുവർഷത്തെ പരിശീലനമായിരിക്കും. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗക്കാർക്ക് അപേക്ഷിക്കാം.  
ഒഴിവുകൾ: ഗ്രാജ്വേറ്റ് അപ്രന്റിസ്-145, ഡിപ്ലോമ അപ്രന്റിസ്-5.
വിഷയങ്ങൾ: ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്./ഡിപ്ലോമ. പ്രായപരിധി: 25. വിവരങ്ങൾക്ക്: www.ecil.co.in
അപേക്ഷിക്കാൻ: www.mhrdnats.gov.in അവസാന തീയതി: ജനുവരി 18.


ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സിൽ 150

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സിന്റെ ഹൈദരാബാദിലെ എവിയോണിക്സ് ഡിവിഷനിൽ 150 അപ്രന്റിസ് ഒഴിവ്. ഒരുവർഷത്തെ പരിശീലനമായിരിക്കും. ടെക്നീഷ്യൻ അപ്രന്റിസ് തസ്തികയിൽ 80 ഒഴിവും ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികയിൽ 70 ഒഴിവുമാണുള്ളത്.
ഗ്രാജ്വേറ്റ് അപ്രന്റിസ് (വിഷയങ്ങൾ, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ): ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-50, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്-2, മെക്കാനിക്കൽ-8, സിവിൽ-2, കംപ്യൂട്ടർ സയൻസ്-6, എയ്‌റോനൊട്ടിക്കൽ-2.
ഡിപ്ലോമ അപ്രന്റിസ്: ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-50, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്-2, മെക്കാനിക്കൽ-15, സിവിൽ-3, കൊമേഴ്‌സ്യൽ ആൻഡ് കംപ്യൂട്ടർ പ്രാക്ടീസിങ്-10.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്./ഡിപ്ലോമ. portal.mhrdnats.gov.in
അവസാന തീയതി: ജനുവരി 19.


മസഗോൺ ഡോക്കിൽ 86

മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിൽ 86 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും.
ഗ്രാജ്വേറ്റ് അപ്രന്റിസ്: ഒഴിവ്-79 (ഒഴിവുള്ള വിഷയങ്ങൾ, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ)
കെമിക്കൽ-1, കംപ്യൂട്ടർ-2, സിവിൽ-3, ഇലക്‌ട്രിക്കൽ-15, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികോം-5, മെക്കാനിക്കൽ-43, പ്രൊഡക്ഷൻ-5, ഷിപ്പ് ബിൽഡിങ് ടെക്‌നോളജി-5.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്/ടെക്‌നോളജി ബിരുദം.
ഡിപ്ലോമ അപ്രന്റിസ്: ഒഴിവ്-7  ഇലക്‌ട്രിക്കൽ-2, മെക്കാനിക്കൽ-5. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ്/ടെക്‌നോളജി ബിരുദം.
വിവരങ്ങൾക്ക്: www.mazagondock.in അപേക്ഷിക്കാൻ: portal.mhrdnats.gov.in അവസാന തീയതി: ജനുവരി 25


സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ 457 അവസരം

ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പി.ജി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 457 ഒഴിവുകളുണ്ട്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി കാറ്റഗറിയിലുള്ള ഒഴിവുകളാണ് ഭൂരിഭാഗവും. മൂന്ന് ഒഴിവുകൾ കരാർ നിയമനമാണ്. ഒഴിവുകൾ: സിസ്റ്റർ ഗ്രേഡ് രണ്ട്- 252, മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്- 137, ടെക്‌നീഷ്യൻ (റേഡിയോളജി)- 34, ടെക്‌നീഷ്യൻ (റേഡിയോഗ്രഫി)- 8, ജൂനിയർ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്- 23, നഴ്‌സിങ് പ്രിൻസിപ്പൽ- 1, നഴ്‌സിങ് ലക്ചറർ- 2. യോഗ്യത, അവസാന തീയതി തുടങ്ങിയ വിശദവിവരങ്ങൾ ഉടൻ www.sgpgi.ac.in ൽ പ്രസിദ്ധീകരിക്കും.

കറൻസി നോട്ട് പ്രസിൽ 149 ഒഴിവ്
നാസിക്കിലെ കറൻസി നോട്ട് പ്രസിൽ 149 ഒഴിവ്. പരസ്യനമ്പർ:  CNPN/HR/Rect./01/2021. ഓൺലൈനായി അപേക്ഷിക്കണം. ജൂനിയർ ടെക്‌നീഷ്യൻ തസ്തികയിൽ 125 ഒഴിവുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cnpnashik.spmcil.com കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25.


സെബിയിൽ 120 ഓഫീസർ

മുംബൈയിൽ പ്രവർത്തിക്കുന്ന സെക്യുരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) ഓഫീസർ ഗ്രേഡ് എ തസ്തികയിൽ 120 ഒഴിവ്. ജനറൽ, ലീഗൽ, ഇൻഫർമേഷൻ ടെക്‌നോളജി, റിസർച്ച്, ഒഫീഷ്യൽ ലാംഗ്വേജ് വിഭാഗങ്ങളിലാണ് അവസരം. അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാം.
ജനറൽ-80: ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദം. നിയമം/എൻജിനിയറിങ്ങിൽ ബാച്ചിലർ ബിരുദവും സി.എ./സി.എഫ്.എ./സി. എസ്./സി.ഡബ്ല്യു.എ.
 ലീഗൽ-16: അംഗീകൃത സർവകലാശാലയിൽനിന്നുള്ള നിയമ ബിരുദം.
 ഇൻഫർമേഷൻ ടെക്‌നോളജി-14: ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഐ.ടി./കംപ്യൂട്ടർ സയൻസിൽ ബാച്ചിലർ ബിരുദം അല്ലെങ്കിൽ എം.സി. എ. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദവും ഐ.ടി./കംപ്യൂട്ടറിൽ പി.ജി.യും.
 റിസർച്ച്-7: സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/കൊമേഴ്‌സ്/ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (ഫിനാൻസ്)/ഇക്കണോമെട്രിക്‌സിൽ ബിരുദാനന്തര ബിരുദം.
 ഒഫീഷ്യൽ ലാംഗ്വേജ്-3: ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചുകൊണ്ടുള്ള ഹിന്ദി ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചുകൊണ്ടുള്ള സംസ്കൃതം/ഇംഗ്ലീഷ്/ഇക്കണോമിക്‌സ്/കൊമേഴ്‌സ് ബിരുദാനന്തരബിരുദം/ബിരുദം. പ്രായം: 30.

തിരഞ്ഞെടുപ്പ്
മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യ രണ്ട് ഘട്ടങ്ങളിൽ 100 മാർക്കിന്റെ രണ്ട് പരീക്ഷകൾ വീതം ഉണ്ടാകും. ഓൺലൈൻ പരീക്ഷയായിരിക്കും. പരീക്ഷ: ഫെബ്രുവരി 20-നാണ് ഒന്നാംഘട്ട പരീക്ഷ. മാർച്ച് 20-നാകും രണ്ടാംഘട്ടപരീക്ഷ. ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിനുള്ള രണ്ടാംഘട്ട പരീക്ഷ ഏപ്രിൽ മൂന്നിനാണ്. www.sebi.gov.in

അവസാന തീയതി: ജനുവരി 24.


ബാങ്ക് ഓഫ് ബറോഡയിൽ 105 ഒഴിവ്

ബാങ്ക് ഓഫ് ബറോഡയുടെ റൂറൽ ആൻഡ് അഗ്രി ബാങ്കിങ് ഡിപ്പാർട്ട്‌മെന്റിലും വെൽത്ത് മാനേജ്‌മെന്റ് സർവീസ് ഡിപ്പാർട്ട്‌മെന്റിലുമായി 105 ഒഴിവ്. കരാർ നിയമനമായിരിക്കും. റൂറൽ ആൻഡ് അഗ്രി ബാങ്കിങ് ഡിപ്പാർട്ട്‌മെന്റിലെ അഗ്രികൾച്ചർ മാർക്കറ്റിങ് തസ്തികയിലെ ഒഴിവിൽ കേരളത്തിൽ എറണാകുളത്ത് രണ്ട് ഒഴിവുണ്ട്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bankofbaroda.in കാണുക. അവസാന തീയതി: ജനുവരി 27.