റാലി ഡിസംബർ ഒന്നുമുതൽ

അസം റൈഫിൾസ് ടെക്നിക്കൽ ആൻഡ് ട്രേഡ്സ്‌മെൻ റിക്രൂട്ട്മെന്റ് റാലി 2021- 22-ന് അപേക്ഷിക്കാം. ഡിസംബർ ഒന്ന് മുതലാണ് റാലി. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 1230 ഒഴിവുണ്ട്. സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്. ഹവിൽദാർ, നായ്ബ് സുബേദാർ, റൈഫിൾമാൻ, വാറണ്ട് ഓഫീസർ തുടങ്ങിയ റാങ്കുകളിലാണ് ഒഴിവ്. സംസ്ഥാനങ്ങൾ/ കേന്ദ്രഭരണപ്രദേശങ്ങൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനംചെയ്തിരിക്കുന്നത്. കേരളത്തിൽ 34 ഒഴിവും ലക്ഷദ്വീപിൽ രണ്ട് ഒഴിവുമുണ്ട്.  

 ട്രേഡുകൾ
ബ്രിഡ്ജ് ആൻഡ് റോഡ്, ക്ലാർക്ക്, പേഴ്സണൽ അസിസ്റ്റന്റ്, ഇലക്ട്രിക്കൽ ഫിറ്റർ-സിഗ്നൽ, ലൈൻമാൻ ഫീൽഡ്, എൻജിനിയർ എക്യുപ്മെന്റ് മെക്കാനിക്, ഇലക്ട്രീഷ്യൻ മെക്കാനിക് വെഹിക്കിൾ, ഇൻസ്ട്രുമെന്റ് റിപ്പയർ/ മെക്കാനിക്, വെഹിക്കിൾ മെക്കാനിക്, അപ്ഹോൾസ്റ്റർ, ഇലക്ട്രീഷ്യൻ, പ്ലംബർ, സർവേയർ, ഫാർമസിസ്റ്റ്, എക്സ്-റേ അസിസ്റ്റന്റ്, വെറ്ററിനറി ഫീൽഡ് അസിസ്റ്റന്റ്, ഫീമെയിൽ സഫാരി, ബാർബർ, കുക്ക്, മസാൽച്ചി, മെയിൽ സഫായ്.

 യോഗ്യത
ക്ലാർക്ക്: ഇന്റർമീഡിയറ്റ്/ സീനിയർ സെക്കൻഡറി സ്കൂൾ/ പ്ലസ്ടു/ തത്തുല്യം. ടൈപ്പ് റൈറ്റിങ് (കംപ്യൂട്ടറിൽ) സ്പീഡ്: മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക്.
പേഴ്സണൽ അസിസ്റ്റന്റ്: ഇന്റർമീഡിയറ്റ്/ സീനിയർ സെക്കൻഡറി സ്കൂൾ/ പ്ലസ് ടു/ തത്തുല്യം. ഡിക്റ്റേഷൻ, ടാൻസ്‌ക്രിപ്ഷൻ അറിയണം.
ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ: സയൻസും മാത്‌സും ഇംഗ്ലീഷും ഉൾപ്പെട്ട പത്താംക്ലാസ് വിജയം. 18-23 വയസ്സ്.
ഇലക്ട്രീഷ്യൻ മെക്കാനിക്കൽ വെഹിക്കിൾ: പത്താംക്ലാസ് വിജയം, മോട്ടോർ മെക്കാനിക്കിൽ എ.ടി.ഐ. സർട്ടിഫിക്കറ്റ്.
വെഹിക്കിൾ മെക്കാനിക്: ഇംഗ്ലീഷ്, മാത്‌സ്‌, സയൻസ് ഉൾപ്പെട്ട പത്താംക്ലാസും ഡിപ്ലോമ/ ഐ.ടി.ഐ. സർട്ടിഫിക്കറ്റും.
അപ്ഹോൾസ്റ്റർ: പത്താംക്ലാസ് വിജയവും ഐ.ടി.ഐ.യും.
ബ്രിഡ്ജ് ആൻഡ് റോഡ്: പത്താംക്ലാസ്/ തത്തുല്യം, സിവിൽ എൻജിനിയറിങ് ഡിപ്ലോമ.
ഇലക്ട്രീഷ്യൻ: പത്താംക്ലാസ് വിജയവും ഐ.ടി.ഐ.യും.
പ്ലംബർ: പത്താംക്ലാസ് വിജയവും പ്ലംബർ ട്രേഡിൽ ഐ.ടി.ഐ.യും.
ഫാർമസിസ്റ്റ്: പ്ലസ്ടു/ തത്തുല്യം, ഫാർമസിയിൽ ഡിഗ്രി/ ഡിപ്ലോമ. (മറ്റ് യോഗ്യതകൾ വെബ്സൈറ്റിൽ).
എക്സ്-റേ അസിസ്റ്റന്റ്: പ്ലസ്ടു വിജയവും റേഡിയോളജിയിൽ ഡിപ്ലോമയും.
ബാർബർ/കുക്ക്/ഫീമെയിൽ സഫായ്/മസാൽച്ചി/ സഫായ്: പത്താംക്ലാസ് വിജയം.

അപേക്ഷ
www.assamrifles.gov.in വഴി ഒക്ടോബർ 25 വരെ അപേക്ഷിക്കാം.


നേവിയിൽ ഓഫീസർ

സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം

ഇന്ത്യൻ നേവി ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. 181 ഒഴിവാണുള്ളത്.  

 എക്സിക്യുട്ടീവ് ബ്രാഞ്ച്
ജനറൽ സർവീസ് (ജി.എസ്. (X))/ഹൈഡ്രോ കേഡർ-45: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്.
എയർ ട്രാഫിക് കൺട്രോളർ-4, ഒബ്സർവർ-8, പൈലറ്റ്-15: 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്. കൂടാതെ 10, പ്ലസ്ടു എന്നീ ക്ലാസുകളിൽ 60 ശതമാനം മാർക്കും ഇംഗ്ലീഷ് വിഷയത്തിന് 60 ശതമാനം മാർക്കും വേണം.
ലോജിസ്റ്റിക്സ്-18: ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ഇ./ബി.ടെക്. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.ബി.എ. അല്ലെങ്കിൽ ബി.എസ്‌സി./ബി. കോം./ഐ.ടി. ബി.എസ്‌സിയും ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റീരിയൽ മാനേജ്മെന്റ് പി.ജി. ഡിപ്ലോമയും. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ./എം. എസ്‌സി. (ഐ.ടി.).

 എജ്യുക്കേഷൻ ബ്രാഞ്ച്
 ഫിസിക്സിൽ ബി.എസ്‌സിയും മാത്‌സ്‌/ഓപ്പറേഷണൽ റിസർച്ച് എം.എസ്‌സി.-4: 1997 ജൂലായ് രണ്ടിനും  2001 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർ.  മാത്‌സ്‌ ബി.എസ്‌സി.യും ഫിസിക്സ്/അപ്ലൈഡ്‌ ഫിസിക്സ് എം.എസ്‌സി.യും-4.   ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ബി.ഇ./ബി.ടെക്.-2.  
മെക്കാനിക്കൽ എൻജിനിയറിങ് ബി.ഇ./ ബി.ടെക്.-2   കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ സിസ്റ്റംസ്-5.

ടെക്നിക്കൽ ബ്രാഞ്ച്
എൻജിനിയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്)-27: എയ്റോനോട്ടിക്കൽ/എയ്റോസ്പേസ്/ഓട്ടോമൊബൈൽസ്/കൺട്രോൾ എൻജിനിയറിങ്/ഇൻഡസ്ട്രിയൽ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ/മറൈൻ/മെക്കട്രോണിക്സ്/മെറ്റലർജി/പ്രൊഡക്ഷൻ ബി.ഇ./ബി.ടെക്..
ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ്)-34: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/അപ്ലൈയ്ഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/അപ്ലൈയ്ഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/പവർ എൻജിനിയറിങ്/പവർ ഇലക്ട്രോണിക്സ് ബി.ഇ./ബി.ടെക്.

നേവൽ ആർക്കിടെക്ട്-12: എയ്റോനോട്ടിക്കൽ/എയ്റോസ്പേസ്/സിവിൽ/മെക്കാനിക്കൽ/മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ/മറൈൻ എൻജിനിയറിങ്/മെറ്റലർജി/നേവൽ ആർക്കിടെക്ചർ/ഓഷ്യൻ എൻജിനിയറിങ്/ഷിപ്പ് ടെക്നോളജി/ഷിപ്പ് ബിൽഡിങ്/ഷിപ്പ് ഡിസൈൻ ബി.ഇ./ബി.ടെക്.

അപേക്ഷ
www.joinindiannavy.gov.in വഴി സെപ്റ്റംബർ 21 മുതൽ ഒക്ടോബർ അഞ്ചുവരെ അപേക്ഷിക്കാം.


സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 771 അപ്രന്റിസ്  

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലും നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്ക്ഷോപ്പിലും ബിലാസ്‌പുർ ഡിവിഷനിലുമായി 771 അപ്രന്റിസ് ഒഴിവ്. ഒരുവർഷത്തെ പരിശീലനമായിരിക്കും.
വിവരങ്ങൾക്ക്‌: www.secr.indianrailways.gov.in
നാഗ്പുർ/മോത്തിബാഗ് എന്നിവിടങ്ങളിലേക്ക് ഒക്ടോബർ അഞ്ച് വരെയും ബിലാസ്‌പുർ ഡിവിഷനിലേക്ക് ഒക്ടോബർ 10 വരെയും അപേക്ഷിക്കാം.


ഷിപ്പ്ബിൽഡേഴ്സിൽ അപ്രന്റിസ്/ട്രെയിനി

കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ അപ്രന്റിസ്, എച്ച്.ആർ. ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ട്രേഡ്, ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ വിഭാഗങ്ങളിലായി 256 ഒഴിവുകൾ. ട്രേഡ് അപ്രന്റിസ്ഷിപ്പിന് ഐ.ടി.ഐ. കഴിഞ്ഞവർക്കും ഫ്രഷേഴ്സിനും അവസരമുണ്ട്.
അപേക്ഷ www.grse.in വഴി ഒക്ടോബർ ഒന്ന് വരെ നൽകാം.


പട്ടികവർഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനി

പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള വിവിധ ഓഫീസുകളിലായി 140 ഓഫീസ് മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ. വാർഷികവരുമാനം 1,00,000 രൂപയിൽ കവിയാത്ത പട്ടികവർഗ വിഭാഗത്തിലുള്ള യുവതീയുവാക്കൾക്കാണ് അവസരം. സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാനാകൂ. താത്കാലിക നിയമനമാണ്.
യോഗ്യത: എസ്.എസ്.എൽ.സി. ബിരുദധാരികൾക്ക് അഞ്ച്‌ മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. അവസാന തീയതി: സെപ്റ്റംബർ 30. വിവരങ്ങൾക്ക്: www.stdd.kerala.gov.in